sila
കരിങ്കല്ലിൽ കറുത്തമ്പു സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടത്തിന് അഡ്വ. പി. അപ്പുക്കുട്ടൻ ശിലയിടുന്നു

കാഞ്ഞങ്ങാട്: പേരിയ ത്രിവേണി ക്ലബ്ബും അതോടൊപ്പം പ്രവർത്തിക്കുന്ന കരിങ്കല്ലിൽ കറുത്തമ്പു സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടത്തിനു ശിലയിടലും കാൻസർരോഗിയായ തമ്പായി അമ്മയുടെ കുടുംബത്തിനുള്ള ധനസഹായ വിതരണവും നടന്നു. ലൈബ്രറിയുടെ ശിലാസ്ഥാപനം മുൻ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ നിർവഹിച്ചു. ജില്ലലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ മുഖ്യാതിഥിയായി. കോടോം ബോളൂർ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ശൈലജ അയ്യങ്കാവ്, തമ്പായി അമ്മയ്ക്കുള്ള ചികിത്സാ ധനസഹായം നൽകി. പഞ്ചായത്തംഗം എ. അനിൽകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ സോമൻ, ക്ലബ്ബ് രക്ഷാധികാരികളായ യു. നാരായണൻ നായർ, പി. ഗോപാലൻ, ക്ലബ്ബ് സെക്രട്ടറി വി.വി. പ്രീജിത്ത്, ലൈബ്രേറിയൻ വി.ജി കപിൽ സംസാരിച്ചു. വായനശാല സെക്രട്ടറി പി. കബിൽ കുമാർ സ്വാഗതവും ക്ലബ്ബ് വൈസ് പ്രസിഡന്റ് പി. രഘു നന്ദിയും പറഞ്ഞു.