മാഹി: ഗ്രാമത്തി രാമകൃഷ്ണ സ്‌കൂളിന് സമീപം സി.വി.എൻ കേരള കളരിയുടെ മൂന്നാമത് ശാഖ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളൂർ സി.വി.എൻ കേരള കളരി സംഘം പ്രസിഡന്റ് എ.വി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. മാഹി സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് അജയകുമാർ, ബി.ജെ.പി മാഹി മണ്ഡലം പ്രസിഡന്റ് എ. ദിനേശൻ, സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ, സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. സരേന്ദ്രൻ, അണിയാരം സി.വി.എൻ കേരള കളരി സംഘം പ്രസിഡന്റ് യൂസഫ്, ഗംഗാധാരൻ പുതുക്കുടി, ഗോപിക സംസാരിച്ചു. ഗുരുക്കൾ
കെ.സി ശശികുമാർ സ്വാഗതവും ടെമ്പിൾ ഗേറ്റ് സി.വി.എൻ കേരള കളരി സംഘം കെ. വിപിൻ നന്ദിയും പറഞ്ഞു. തുടർന്ന്, സി.വി.എൻ കേരള കളരിയിലെ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനവും നടന്നു.