karanavar
കാരണവക്കൂട്ടം ചെറുവത്തുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: തൊണ്ണൂറ് വർഷങ്ങൾക്ക് ശേഷം കളിയാട്ടം നടക്കുന്ന കാടങ്കോട് വലിയ വീട് തറവാടിന്റെ നേതൃത്വത്തിൽ കാരണവ കൂട്ടം സംഘടിപ്പിച്ചു. തറവാടിന്റെ ചരിത്ര രചനയുടെ ഭാഗമായാണ് പരിപാടി നടന്നത്. രാമായണ സംബന്ധമായ ബാലിയുടെ അധിവാസ ദേശം എന്ന വിശ്വാസത്തിൽ വലിയ വീട് തറവാട്ടിനുള്ള പ്രധാന്യത്തെ കാരണവക്കൂട്ടം പ്രതിപാദ്യ വിഷയമാക്കി. ചെറുവത്തുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള ഉദ്ഘാടനം ചെയ്തു. പ്രഭാഷകൻ ഡോക്ടർ വത്സൻ പിലിക്കോട് മോഡറേറ്റർ ആയിരുന്നു. എം.വി. തമ്പാൻ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. അത്തിക്കൽ അശോക് കുമാർ, കൃഷ്ണൻ പത്താനത്ത്, സി.കെ. ജാഫർ കെ.വി. അജയൻ, എം.വി ജനാർദ്ദനൻ, കോളിയാട്ട് രമേശൻ, ടി.വി. കൃഷ്ണൻ, രവി പിലിക്കോട്, വി.വി കനകവല്ലി, കെ.പി പത്മനാഭൻ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ കാടങ്കോട് അദ്ധ്യക്ഷത വഹിച്ചു. കെ.ടി. ധനേഷ് സ്വാഗതവും മനോജ് എം.പി. നന്ദിയും പറഞ്ഞു.