
മയ്യിൽ: ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന നവരാത്രി സാംസ്കാരിക ഉത്സവം നോവലിസ്റ്റുകളായ രമേശൻ ബ്ലാത്തൂർ, ഡോ. ശ്യാം കൃഷ്ണൻ, രാധാകൃഷ്ണൻ പട്ടാന്നൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സാഹിത്യ സഭയിൽ സി.പി ചന്ദ്രൻ മോഡറേറ്റർ ആയിരുന്നു. മാനേജിംഗ് ട്രസ്റ്റി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവപുരസ്കാരം നേടിയ ഡോ. ശ്യാം കൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ഭരതനാട്യം, ശാസ്ത്രീയ നൃത്തം, ക്ലാസിക്കൽ ഡാൻസ്, കരകാട്ടം, ഫോക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഗുജറാത്തി ഡാൻസ്, ചെക്യാട്ട് നാട്ടുകല അവതരിപ്പിച്ച നൃത്ത സന്ധ്യ എന്നിവ അരങ്ങേറി. രണ്ടാം ദിവസമായ നാളെ നടക്കുന്ന സാംസ്കാരിക സദസ് മലയാളത്തിന്റെ പ്രദർശനായ എഴുത്തുകാരൻ കെ.വി മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.