
കണ്ണൂർ: പ്രതിപക്ഷത്തിന്റെ സമനില തെറ്റിയിരിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. എന്താണ് പറയുന്നതെന്ന് അവർക്ക് തന്നെ ബോദ്ധ്യമില്ലെന്നും ബാലൻ പറഞ്ഞു. സർക്കാർ അടിയന്തര പ്രമേയം അംഗീകരിച്ച് ചട്ട പ്രകാരം സമയം നിശ്ചയിച്ചശേഷം ഈ കോലാഹലം കാട്ടേണ്ട ആവശ്യമുണ്ടോ. അനുവദിച്ചാലും ബഹളം അനുവദിച്ചില്ലെങ്കിലും ബഹളം എന്നതാണ് പ്രതിപക്ഷ നയം. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെ ആലോചിച്ച് മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.