തളിപ്പറമ്പ്: കപ്പാലത്തിന് സമീപം മാർക്കറ്റ് റോഡിൽ എലൈറ്റ് ടൂറിസ്റ്റ് ഹോമിന് എതിർവശത്തുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിൽ പ്ലാസ്റ്റിക്ക് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ഇന്നലെ രാവിലെ 6.15 ഓടെയായിരുന്നു തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വിവരമ റിത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ രണ്ട് മണിക്കൂർ പരിശ്രമത്തിനൊടു വിലാണ് തീ കെടുത്തിയത്. കെട്ടിടത്തിലെ അഞ്ചോളം മുറികളിൽ മാലിന്യം കൂട്ടി യിട്ട നിലയിലായിരുന്നു. രാത്രി ബോധപൂർവം തീയിട്ടതായിരിക്കാമെന്ന് സംശയം ഉയർന്നു. പ്ലാസ്റ്റിക്ക് ഉൾപ്പെടെ കത്തി രൂക്ഷമായ ഗന്ധമാണ് ഉയർന്നത്. ഈ കെട്ടിടങ്ങൾക്ക് സമീപം നിരവധി വീടുകളുണ്ട്. പരിസരത്ത് അതിഥിത്തൊഴിലാളികളും താമസിക്കുന്നുണ്ട്. ചെറിയ തീ പോലും മാർക്കറ്റിലെ നിരവധി കെട്ടിടങ്ങൾക്ക് പടർന്ന് പിടിക്കാൻ സാദ്ധ്യതയേറെയാണ്. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി, സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർമാരായ എം.ബി.സുനിൽകുമാർ, എം.വി.അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.