senior-kudumbasangm

കാഞ്ഞങ്ങാട്: സീനിയർ ചേമ്പർ കാഞ്ഞങ്ങാട് റീജണൽ കുടുംബ സംഗമം മാവുങ്കാൽ ആനന്ദാശ്രമം ലയൺസ് ക്ലബ് ഓഫീസിൽ കെ.ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്നു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കെ.വി ബാലകൃഷ്ണൻ, രഞ്ജു മാരാർ,കെ.വി.ദിനേശൻ, പി.വി.രാജേഷ് എന്നിവരെ പൊന്നാട അണിയിച്ച പ്രസിഡന്റ് കെ.ബാലകൃഷ്ണൻ നായർ ആദരിച്ചു. പുതുതായി അംഗത്വം എടുത്തപാലക്കുന്നിലെ കേവീസ് കമലാക്ഷന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത് ടൈറ്റസ് തോമസ് മെമ്പർഷിപ്പ് നൽകി. സെക്രട്ടറി എൻ.കൃഷ്ണമൂർത്തി റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രസിഡന്റുമാരായ കെ.ഗോപി, എൻ.അനിൽകുമാർ, എൻ.ആർ.പ്രശാന്ത്, വനിതാ വിഭാഗം പ്രസിഡന്റ് രേഷ്മ അനിൽ,സെക്രട്ടറി രേഖപ്രശാന്ത്, ട്രഷറർ ഷീജ രാജേഷ് എന്നിവർ സംസാരിച്ചു. മുൻ സെക്രട്ടറി പി.വി.രാജേഷ് സ്വാഗതവും ട്രഷറർ സി ജെ.ജെയിംസ് നന്ദിയും പറഞ്ഞു.