hospitel

പേരാവൂർ: പേരാവൂരിലെ സൈറസ് ഹോസ്പിറ്റലിൽ തദ്ദേശസ്വയം ഭരണവകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റെ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആണ് നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കാൽലക്ഷം പിഴ ഈടാക്കി. ആശുപത്രിയിൽ ഉപയോഗിച്ച സൂചികൾ, മരുന്ന് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, പേപ്പർ മാലിന്യങ്ങൾ തുടങ്ങിയവ കൂട്ടിക്കലർത്തി പിറകുവശത്ത് തുറസ്സായ സ്ഥലത്ത് നിക്ഷേപിച്ചതായി സ്ക്വാഡ് കണ്ടെത്തി. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും മരുന്ന് കവറുകളും മറ്റ് മാലിന്യങ്ങളോടൊപ്പം ഇൻസിനറേറ്ററിൽ നിക്ഷേപിച്ച് കത്തിക്കുന്നതായും കണ്ടു.തുടർനടപടികൾ സ്വീകരിക്കുന്നതിന് പേരാവൂർ ഗ്രാമ പഞ്ചായത്തിന് ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, പേരാവൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ രാഘവൻ എന്നിവർ പങ്കെടുത്തു.