kpsta

കാസർകോട്: ഏറെക്കാലമായി എയ്ഡഡ് സ്കൂൾ മേഖലയിലെ ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും അനുഭവിച്ചു വന്നിരുന്ന പ്രതിസന്ധി അവസാനിപ്പിച്ച് ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന എയ്ഡഡ് മേഖലയിലെ സെൽഫ് ഡ്രോവിംഗ് പദവി വെട്ടി നീക്കിയ ധനമന്ത്രി ബാലഗോപാലന്റെ ഉത്തരവിനെതിരെ കെ .പി.എസ്.ടി.എ ഉപജില്ലാ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി പ്രതിഷേധിച്ചു. കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.വി.വാസുദേവൻ നമ്പൂതിരി ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ ഉപജില്ല കമ്മിറ്റി പ്രസിഡന്റ് കെ.എ.ജോൺ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം അശോകൻ കോടോത്ത് മുഖ്യ പ്രഭാഷണം നടത്തി. ജോമി ടി. ജോസ്, ആർ.വി.പ്രേമാനന്ദൻ , എ.ജയദേവൻ , പ്രിയ, ഷിനോ ജോർജ് തുടങ്ങിയവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി ഹരീഷ് പേറയിൽ സ്വാഗതവും ജില്ലാകമ്മിറ്റി അംഗം രജനി കെ.ജോസഫ് നന്ദിയും പറഞ്ഞു.