
കണ്ണൂർ: കേരള കോൺഗ്രസ് (എം) 60 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കേരള കർഷക യൂണിയൻ (എം) ജില്ലയിൽ വ്യാപകമായി നടത്തുന്ന നെൽകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ഉളിക്കൽ അമരാവയൽ പാടശേഖരത്ത് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ നിർവ്വഹിച്ചു.
അപ്പച്ചൻ കുമ്പക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഇമ്മാനുവൽ വെട്ടിപ്ലാക്കൽ,എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാദ്ധ്യാപിക ലിൻസി പി.സാം, കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വനജ കൃഷ്ണൻ, സിനിമാസീരിയൽ താരം ശ്രീവേഷ്‌കർ,ശ്രേയസ് പി.ജോൺ,ടി.എൽ.ആന്റണി,മാത്യു വടക്കേൽ,ജോളി പുതുശ്ശേരി,ജോൺ തെക്കേൽ,പി.സി സജയ്,ദ്യുതി മിറിയം ഷാജി,ജെസി ജോസഫ്,മേരിക്കുട്ടി , ജസ്ന കുര്യാക്കോസ്, ആരതി, അനന്യ, അഞ്ജലി എന്നിവർ നേതൃത്വം നൽകി.