pushpan

കൂത്തുപറമ്പ്: മുപ്പതു വർഷം മുൻപ് നടന്ന കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരിക്കെ അന്തരിച്ച പുഷ്പനെ സ്മരിക്കാൻ കൂത്തുപറമ്പിൽ അനുസ്മരിച്ചു.വെടിവെപ്പിൽ കൊല്ലപ്പെട്ട കെ.വി.റോഷന്റെ മാതാവ് കെ.നാരായണി, ഷിബുലാലിന്റെ സഹോദരങ്ങളായ സുരേഷ്ബാബു, ശൈലജ, ശ്രീജ, ബാബുവിന്റെ സഹോദരൻ കുഞ്ഞനന്തൻ , മധുവിന്റെ സഹോദരൻ മനോജ്, പുഷ്പന്റെ സഹോദരി പുത്രൻ രമിൻ എന്നിവർ പുഷ്പനെ ചടങ്ങിൽ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, ജില്ലാ സെക്രട്ടറി സരിൻ ശശി,എം.സുരേന്ദ്രൻ ,കെ.ലീല , ടി.ബാലൻ,എം.വി.ഷിമ, കെ.ജി.ദിലീപ്, മുഹമ്മദ് സിറാജ്, പി.എം.അഖിൽ തുടങ്ങിയവർ സംസാരിച്ചു.