
കാഞ്ഞങ്ങാട്: മടിയൻ കൂലോം ക്ഷേത്രം നവീകരണ ഫണ്ടിലേക്ക് അത്തിക്കൽ തറവാട് ഫണ്ട് കൈമാറി. തറവാട് രക്ഷാധികാരി രാമകൃഷ്ണൻ തളിപ്പറമ്പ് ശിൽപ്പി വി.വി.രാധാകൃഷ്ണൻ കുഞ്ഞിമംഗലത്തിന് തുക കൈമാറി. നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.ബാലകൃഷ്ണൻ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. അത്തിക്കൽ ഇളമ ഗംഗാധരൻ ഇളയച്ചൻ രാവണേശ്വരം, അത്തിക്കൽ തറവാട് പ്രസിഡന്റ് എ.കൃഷ്ണൻ പുല്ലൂർ, സെക്രട്ടറി കുഞ്ഞിക്കണ്ണൻ കണ്ണാങ്കോട്ട് തുടങ്ങിയവരും തറവാട്ട് അംഗങ്ങളും നേതൃത്വം നൽകി. ട്രസ്റ്റി ബോർഡ് അംഗങ്ങളായ എൻ.വി.ബേബി രാജ്, കെ.വി.അശോകൻ, വി.നാരായണൻ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പി.വിജയൻ,നവീകരണ കമ്മിറ്റി വൈസ് ചെയർമാൻ ഗോപാലൻ തോക്കാനം, എ.ദാമോദരൻ, ബാബു മയൂരി എന്നിവരും നാട്ടുകാരും ഭക്തജനങ്ങളും സംബന്ധിച്ചു.