khadi

പയ്യന്നൂർ:വേതനം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ പ്രഖ്യാപനം അശാസ്ത്രീയവും അപര്യാപ്തവുമാണെന്നും ഇത് സംബന്ധിച്ച് പുനപരിശോധന നടത്തണമെന്നും ഖാദി വർക്കേഴ്സ് ഫെഡറേഷൻ ( സി.ഐ.ടി.യു.) ആവശ്യപ്പെട്ടു. ഖാദി കമ്മീഷന്റെ പുതിയ പ്രഖ്യാപനം മൂലം നൂൽപ് തൊഴിലാളികൾക്ക് ഒരു കിഴി നൂലിന് 10 രൂപ എന്നത് 12.50 (25 ശതമാനം) ആയും നെയ്ത്തുകാർക്ക് ഏഴ് ശതമാനവുമാണ് വർദ്ധനവ് . ഇപ്പോൾ തന്നെ കേരളത്തിൽ നൂൽപ് ഒരു കിഴി നൂലിന് 14.90 രൂപയും നെയ്ത്തിന് തത്തുല്യമായ തുകയും ലഭിക്കുന്നുണ്ട്. കമ്മീഷൻ ഇപ്പോൾ പ്രഖ്യാപിച്ച വേതന വർദ്ധനവ് അശാസ്ത്രീയമാണെന്നും കേരളത്തിലേതിന് സമാനമായ തുകയെങ്കിലും അനുവദിക്കാൻ തയ്യാറാകണമെന്നും ഖാദി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി

സി കൃഷ്ണൻ ആവശ്യപ്പെട്ടു. ഇതോടൊപ്പം നിലവിലുള്ള മിനിമം കൂലി പൂർണമായും നൽകാൻ ഖാദി സ്ഥാപനങ്ങൾ തയ്യാറാകണമെന്ന

ആവശ്യവും ഉന്നയിച്ചു.