
കാഞ്ഞങ്ങാട്: കെ.എസ്.ഇ.ബി കാഞ്ഞങ്ങാട് ഡിവിഷൻതല ഉപഭോക്തൃസംഗമം കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഉത്തര മലബാർ ചീഫ് എൻജിനിയർ ഹരീശൻ മൊട്ടമ്മൽ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനിയർ എസ്.ബി.സുരേഷ് കുമാർ വിഷയാവതരണം നടത്തി. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത , തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , മുനിസിപ്പൽ കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു. സബ് എൻജിനിയർ എ.ഗിരിശൻ, പി.എം.യു എക്സിക്യൂട്ടിവ് എൻജിനിയർ ടി.കെ.ലത, സബ് എൻജിനിയർ സി ജിജിത് എന്നിവർ ക്ലാസെടുത്തു. എക്സിക്യൂട്ടീവ് എൻജിനിയർ ടി.പി.ആശ സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ഒ.വി.രമേഷ് നന്ദിയും പറഞ്ഞു