
കാസർകോട്: സി.പി.എം കാസർകോട് ഏരിയാ സമ്മേളനം നവംബർ 19, 20 തിയതികളിൽ അണങ്കൂരിൽ നടക്കും. പ്രതിനിധി സമ്മേളനം പി രാഘവൻ നഗറിലും പൊതുസമ്മേളനം സീതാറാം യച്ചൂരി നഗറിലും സാംസ്‌കാരിക സമ്മേളനം കോടിയേരി ബാലകൃഷ്‌ണൻ നഗറിലും നടക്കും.സമ്മേളനത്തിന്റെ അനുബന്ധമായി ഉളിയത്തടുക്കയിൽ കർഷക- കർഷകത്തൊഴിലാളി സംഗമം, ചെർക്കളയിൽ വിദ്യാർത്ഥി യുവജന സംഗമം, കാസർകോട് ട്രേഡ് യൂണിയൻ സംഗമം, എടനീരിൽ മഹിളാ സംഗമവും സംഘടിപ്പിക്കും. നവംബർ 17 ന് വിദ്യാനഗർ ലോക്കൽ കേന്ദ്രീകരിച്ച് വിളംബര ജാഥയുമുണ്ടാകും. സംഘാടകസമിതി രൂപീകരണ യോഗം ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. ടി.എം.എ കരീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.സുമതി, ജില്ലാകമ്മിറ്റി അംഗം ടി.കെ.രാജൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.ഭാരവാഹികൾ: ടി.കെ.രാജൻ (ചെയർമാൻ),അനിൽ ചെന്നിക്കര (ജനറൽ കൺവീനർ).