sports

കണ്ണൂർ : സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് മത്സരങ്ങളുടെ രണ്ടാം ദിവസം ആർച്ചറി മത്സരങ്ങളിൽ ആകെയുള്ള 12 ഇനങ്ങളിൽ 11 എണ്ണം പൂർത്തിയായപ്പോൾ നാല് സ്വർണ്ണം നാലു വെള്ളി 2 വെങ്കലം ഉൾപ്പെടെ 34 പോയിന്റ് നേടി വയനാട് മുന്നേറുന്നു . രണ്ട് സ്വർണം മൂന്നു വെള്ളി രണ്ട് വെങ്കലം ഉൾപ്പെടെ 21 പോയിന്റ് മായി പാലക്കാട് രണ്ടാം സ്ഥാനത്തും രണ്ട് വെള്ളി രണ്ട് സ്വർണം രണ്ട് വെങ്കലം ഉൾപ്പെടെ 18 പോയിന്റ് മായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്.

ഒരു മത്സരത്തിന്റെ ഫലം അപ്പീൽ കാരണം തടഞ്ഞു വെച്ചിരിക്കുകയാണ്. യോഗ മത്സരങ്ങളിൽ ആകെയുള്ള ആറിനങ്ങളിൽ അഞ്ചണ്ണം പൂർത്തിയായപ്പോൾ രണ്ട് സ്വർണം ഒരു വെള്ളി ഉൾപ്പെടെ 18 പോയിന്റോടെ പാലക്കാട് ഒന്നാം സ്ഥാനത്തും ഒരു സ്വർണം ഒരു വെള്ളി രണ്ട് വെങ്കലം ഉൾപ്പെടെ 11 പോയിന്റുമായി കണ്ണൂരും ഒരു സ്വർണം ഒരു വെള്ളി ഉൾപ്പെടെ 11 പോയിന്റുമായി തൃശ്ശൂരും രണ്ടാം സ്ഥാനത്താണ്. അഞ്ചു പോയിന്റുമായി ഇടുക്കി മൂന്നാം സ്ഥാനത്തുണ്ട്.

തെയ്ക്കാണ്ടോ മത്സരങ്ങളിൽ ആറ് സ്വർണം മൂന്നു വെള്ളി രണ്ട് വെങ്കലവുമായി 41 പോയിന്റുമായി കാസർകോട് ഒന്നാം സ്ഥാനത്തും നാല് സ്വർണം നാലുവള്ളി 6 വെങ്കലം ഉൾപ്പെടെ 38 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും മൂന്നു സ്വർണം മൂന്നു വെള്ളി ഏഴു വെങ്കലമുൾപ്പെടെ 31പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമാണ് .

റസലിംഗ് മത്സരങ്ങളിൽ ആകെയുള്ള 60 ഇനങ്ങളിൽ 30 എണ്ണം പൂർത്തിയായപ്പോൾ 13 സ്വർണം രണ്ടു വെള്ളി രണ്ട് വെങ്കലം ഉൾപ്പെടെ 73 പോയിന്റുമായി കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തും എട്ട് സ്വർണ്ണം അഞ്ച് വെള്ളി 4 വെങ്കലം ഉൾപ്പെടെ 59 പോയിന്റുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്തും മൂന്നു സ്വർണം നാലുവള്ളി 11 വെങ്കലം ഉൾപ്പെടെ 38 മായി മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്.

അവസാന ദിവസമായ ഇന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ റസലിംഗ് മത്സരങ്ങളും തയ്കൊണ്ടോ മത്സരങ്ങളും നടക്കും. തലശ്ശേരി ബാസ്ക്കറ്റ്ബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ ജൂനിയർ ആൺകുട്ടികളുടെ ബാസ്ക്കറ്റ് ബാൾ മത്സരങ്ങളുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും.