mp

കാസർകോട്: ജില്ലാ പഞ്ചായത്ത് ജലബഡ്ജറ്റ് ജില്ലാ ആസൂത്രണ സമിതിഹാളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ കെ.ഇമ്പശേഖർ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്ഥിരംസമിതി അദ്ധ്യക്ഷ അഡ്വ.എസ്. എൻ.സരിത, അംഗങ്ങളായ ശൈലജ ഭട്ട്, ജാസ്മിൻ കബീർ. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജയ്സൺ മാത്യു,സി പി.സി ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി തമ്പാൻ, കൃഷി വിജ്ഞാൻ കേന്ദ്ര മേധാവി കെ,മനോജ് കുമാർ,മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ലാലി ജോർജ്, ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ സംസാരിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് നന്ദിയും പറഞ്ഞു.