vanyajeevi-varaghosham

പാപ്പിനിശ്ശേരി:എം.വി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആന്റ് റിസർച്ച് സ്റ്റഡീസിൽ ഫോറസ്ട്രി വിഭാഗത്തിന്റെയും ബയോഡൈവേഴ്സിറ്റി ക്ലബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷം കണ്ണൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു പ്രൊഫ.ഇ.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, ഡോ. എം.ജിഷ, എസ്.ശുഭ എന്നിവർ സംസാരിച്ചു. വിജയകുമാർ ബ്ലാത്തൂർ പരിണാമത്തിലെ കൗതുകങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.ട്രാവൻകൂർ നാച്ചുറൽ ഹിസ്റ്ററി റിസർച്ച് അസ്സോസിയേറ്റ് വിനയൻ പി.നായർ “കേരളത്തിലെ പൂമ്പാറ്റകൾ" എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ജൈവവൈവിധ്യ കലവറയായ നീലിയാർകോട്ടം സന്ദർശനവും ഇതോടനുബന്ധിച്ച് നടന്നു. വിദ്യാർഥികൾക്കായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ.കെ.പി.സംഗീത് സ്വാഗതവും എ.അവിഷ്ണ നന്ദിയും പറഞ്ഞു