spc

പൊയിനാച്ചി:ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പന്ത്രണ്ടാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഡീഷണൽ എസ്.പി. പി. ബാലകൃഷ്ണൻ നായർ അഭിവാദ്യം സ്വീകരിച്ചു. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ, സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധി ടി.കെ.സമീർ, പി.ടി.എ വൈസ് പ്രസിഡന്റ് രാഘവൻ വലിയവീട്ടിൽ, പി.കെ.വിനോദ് കുമാർ, പ്രിൻസിപ്പൽ എം.ജെ.ടോമി, പ്രഥമാദ്ധ്യാപകൻ പി.വി.മനോജ് കുമാർ,എസ്.പി.സി. ജില്ല അഡിഷണൽ നോഡൽ ഓഫീസർ ടി.തമ്പാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മേൽപ്പറമ്പ് പൊലീസ് ഇൻസ്‌പെക്ടർ എ.സന്തോഷ് കുമാർ കേഡറ്റുകൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.സിവിൽ പൊലീസ് ഓഫീസർമാരായ സോജൻ തോമസ്, കെ.വി.പ്രശാന്തി, എസ്.പി.സി.യുടെ ചുമതലയുള്ള അദ്ധ്യാപകരായ ഇ.ജെ.ഹരികൃഷ്ണൻ, ബി.കൃപ എന്നിവരാണ് പരിശീലനം നൽകിയത്.