viojanam

തലശ്ശേരി:തനിച്ചല്ല, കൂടെയുണ്ട് എന്ന സന്ദേശവുമായി കതിരൂർ ജനമൈത്രി പൊലീസ് വയോജനങ്ങൾക്ക് വേണ്ടി ബോധവൽകരണ ക്ലാസ്സ് നടത്തി.കതിരൂർ ബേങ്ക് ഓഡിറ്റോറിയത്തിൽ ബാബു കൂരാറത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് കതിരൂർ സബ് ഇൻസ്‌പെക്ടർ ഡോളി ഉദ്ഘാടനം ചെയ്തു.കണ്ണൂർ സൈബർ സെല്ലിലെ സിവിൽ പൊലീസ് ഓഫീസർ പി.കെ. ദിജിൻ രാജ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ്സ് നടത്തി.കതിരൂർ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, സീനിയർ സിറ്റീസൺസ് കതിരൂർ വില്ലേജ് പ്രസിഡന്റ് കെ ചന്ദ്രൻ സംസാരിച്ചു.സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ കെ.എ.സുധി സ്വാഗതവും ജനമൈത്രി പൊലീസ് എം.ആശ്രിത നന്ദിയും പറഞ്ഞു.തുടർന്ന് കാട്ടാപ്പു കതിരൂറിന്റെ നാടൻ പാട്ട് ആലാപനവുമുണ്ടായി.