congres-march

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ സൂചകമായി ഡോക്ടർമാർക്ക് നൽകാൻ നോട്ടുമാലയുമായാണ് പ്രവർത്തകർ ആശുപത്രിയിൽ എത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് രാജേഷ് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷോണി കെ.തോമസ്, സെക്രട്ടറിമാരായ വിനോദ് കപ്പിത്താൻ, മാർട്ടിൻ ജോർജ്, അക്ഷയ എസ്.ബാലൻ, മാർട്ടിൻ എബ്രഹാം, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ്, ഷിബിൻ ഉപ്പിലിക്കൈ എന്നിവർ പ്രസംഗിച്ചു. സിജോ അമ്പാട്ട്, സി കെ.രോഹിത് , മണ്ഡലം പ്രസിഡന്റുമാരായ എച്ച്.ആർ.വിനീത് , ജോമോൻ ജോസഫ് , ജോബിൻ ജോസ്, രാജേഷ് പണംകോട്, കെ.എസ്. അമ്പിളി , അനൂപ് ഓർച്ച തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.