march

കാഞ്ഞങ്ങാട് :കാസർകോട് നഗരത്തിലെ ഓട്ടോ തൊഴിലാളിയായ അബ്ദുൾ സത്താറിന്റെ ആത്മഹത്യക്ക് കാരണക്കാരനായ എസ്.ഐ പി. അനൂപിനെതിരെ നടപടി ആവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ട്രാഫിക് പരിസരത്ത് നിന്ന് പുതിയ കോട്ടയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി ഐ ടി യു ജില്ലാ സെക്രട്ടറി വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ രാഘവൻ പള്ളത്തിങ്കാൽ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ കമ്മറ്റി അംഗം യു.കെ.പവിത്രൻ , ഏരിയ കമ്മറ്റി അംഗങ്ങളായ സി ബാലകൃഷ്ണൻ, ഉണ്ണി പാലത്തിങ്കാൽ, സുനിൽ കുമാർ വേലാശ്വരം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.