ധർമ്മശാല: പാളിയത്ത് വളപ്പ് ചെക്കിക്കുണ്ടിൽ അർദ്ധരാത്രി പ്ലൈവുഡ് ഫാക്‌ടറി പൂർണ്ണമായും കത്തി നശിച്ചു. 6 ലക്ഷം രൂപയുടെ നഷ്ടം. മുനവ്വറ വുഡ് ഇന്റസ്ട്രീസിലാണ് അഗ്നിബാധയുണ്ടായത്. അഴീക്കൽ വലിയപറമ്പ സ്വദേശി ഇ.എം ഫൈസലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഗ്യാസ് ചേമ്പറിൽ നിന്ന് തീ പുറത്തേക്ക് പടർന്നു പിടിച്ചതാണെന്ന് സംശയിക്കുന്നു. സമീപ ത്തുണ്ടായിരുന്ന ബ്ലോക്ക് ബോർഡ്, ജനറേറ്റർ, വിനയർ എന്നിവ കത്തിനശിച്ചിട്ടുണ്ട്. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നിന്നും അജയന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും രണ്ട് യൂണിറ്റുകൾ വീതം അഗ്നിശമനസേന യെത്തിയാണ് തീയണച്ചത്. അഞ്ച് മണിക്കൂർ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കാനായത്. നാട്ടുകാരും തീ അണക്കാൻ സജീവമായുണ്ടായിരുന്നു.