
മാതമംഗലം: പെരുമ്പടവ് ബി.വി.ജെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തളിപ്പറമ്പ് നോർത്ത് സബ് ജില്ല കലോത്സവത്തിന് സമാപനമായി. സമാപന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ജോർജ് തൈക്കുന്നംപുറം അദ്ധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർപേഴ്സണുമായ സുനിജ ബാലകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രേമലത ഉപഹാര സമർപ്പണം നടത്തി. അബ്ദുറഹ്മാൻ പെരുവണ, ഉനൈസ് എരുവാട്ടി, എം.പി.ജ്യോതിലക്ഷ്മി, അന്നക്കുട്ടി ബെന്നി, സുഷമ വത്സൻ, ജംഷീർ ആലക്കാട്, കെ.മനോജ്, ഇ.പി.ജോസുകുട്ടി, ഫാ.കിരൺ ചേംമ്പ്ളായിൽ, ഫാ.മാത്യു മഠത്തിമാലിൽ, ഷാബു ആന്റണി, ലൈജു സെബാസ്റ്റ്യൻ, ജെയിംസ് ഇല്ലിക്കൽ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് പൂർവവിദ്യാർത്ഥിയും സിനി ആർട്ടിസ്റ്റുമായ പ്രിൻസ് റാഫേൽ നിർവഹിച്ചു. സ്‌കൂൾ മുഖ്യാദ്ധ്യാപകൻ ജോസി മാത്യു സ്വാഗതവും കെ.രജീഷ് നന്ദിയും പറഞ്ഞു.