kannur-airport

മട്ടന്നൂർ: കണ്ണൂർ വിമാനത്താവള കമ്പനിയിലെ നിയമനങ്ങളിലും കരാറുകളിലും സുതാര്യത ഉറപ്പാക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു. കരാറുകളും നിയമനങ്ങളും സംബന്ധിച്ച് വലിയ പരാതികളാണ് ഉയർന്നിട്ടുള്ളത്. പ്രധാന ചുമതലക്കാരായ ചീഫ് സെക്യൂരിറ്റി ഓഫീസറെയും ഫയർഫോഴ്സ് ഹെഡിനെയും നിയമിച്ചത് മാനദണ്ഡം പാലിക്കാതെയാണ്. പൊതുമേഖല സ്ഥാപനമായ കിറ്റ്കോ നൽകിയ റിപ്പോർട്ട് കൈയിലിരിക്കെ കെ.പി.എം.ജിയെ പതിനേഴ് കോടി നൽകി നിയോഗിച്ചത് സംശയകരമാണ്. കിയാൽ 750 കോടിയുടെ നഷ്ടത്തിലായിരിക്കെയാണ് ഏഴു മാസം മുമ്പ് നിയമിച്ച എം.ഡിയുടെ വാർഷിക ശമ്പളം 38.09 ലക്ഷത്തിൽ നിന്ന് 50.16 ആയി ഉയർത്തിയത്. സർക്കാർ കോടികൾ അനുവദിക്കുമ്പോഴും സി.എ.ജി. ഓഡിറ്റും വിവരാവകാശവും കിയാലിന് ബാധകമാകുന്നില്ല. കിയാൽ പബ്ലിക്ക് ലിമിറ്റഡ് കമ്പനിയാണോയെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.