ചെറുവത്തൂർ: സി.പി.എം ചെറുവത്തുർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കുവേണ്ടി പൊന്മാലത്ത് നിർമ്മിച്ച ഇ.എം.എസ് ഭവന്റെ ഉദ്ഘാടനം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ മാധവൻ മണിയറ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, ബിൽഡിംഗ് എൻജിനിയർ ജിതിൻ സുകുമാരന് ഉപഹാരം സമ്മാനിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. ജനാർദ്ദനൻ നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഏരിയ സെക്രട്ടറി കെ. സുധാകരൻ പതാക ഉയർത്തി. കെ. കണ്ണൻ മാസ്റ്റർ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ചെറുവത്തുർ ലോക്കൽ സെക്രട്ടറി കെ. നാരായണൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കൂത്തുർ കണ്ണൻ സ്വാഗതം പറഞ്ഞു. ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിനു സമീപത്ത് നിന്ന് കേരളിയ വേഷമണിഞ്ഞ സ്ത്രീകളടക്കം വർണ്ണശബളമായ ഘോഷയാത്രയുമുണ്ടായി. ആയിരത്തോളം ജനങ്ങൾ പങ്കെടുത്തു. പായസവിതരണവുമുണ്ടായി.