r
വൈസ് മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ നടത്തിയ കൂട്ടയോട്ടം ഡൊമിനിക് മുക്കുഴി ഫ്ളാഗ് ഓഫ് ചെയ്യുന്നു.

ചെറുപുഴ: വൈസ് മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയന്റെ നേതൃത്വത്തിൽ യൂത്ത് ക്യാമ്പും ലഹരിക്കെതിരേ കൂട്ടയോട്ടവും സംഘടിപ്പിച്ചു. പുളിങ്ങോം വൈ.എം.സി.എ ഹാളിൽ യൂത്ത് ക്യാമ്പിന്റെ ഉദ്ഘാടനം ടി.എം. ജോസ് നിർവ്വഹിച്ചു. റീജണൽ ഡയറക്ടർ കെ.എം. ഷാജി അദ്ധ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലഹരിക്കെതിരേ പുളിങ്ങോത്തുനിന്നും വാഴക്കുണ്ടത്തേയ്ക്ക് ലഹരി വിരുദ്ധ കൂട്ടയോട്ടവും നടത്തി. പെരിങ്ങോം സി.ആർ.പി.എഫ് ട്രെയിനിംഗ് ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് ഡൊമിനിക് മുക്കുഴി ഫ്ളാഗ് ഓഫ് ചെയ്തു. വൈസ്‌മെൻ ഇന്റർ നാഷണൽ ട്രഷറർ ടി.എം. ജോസ്, റീജണൽ ഡയറക്ടർ കെ.എം. ഷാജി, യൂത്ത് മെറ്റൽ സനൽ മാമ്പള്ളി, മധു പണിക്കർ, സിജു പനച്ചിക്കൽ, ജോൺസൻ സി. പടിഞ്ഞാത്ത്, ജോർജ് കരിമഠം, ഷീന ജോണി, അഡ്വ. ജോസ് ആന്റണി, എബിൻ ബെന്നി എന്നിവർ പങ്കെടുത്തു.