പാനൂർ: നഗരസഭ കരിയാട് ഇരുപത്തി ആറാം വാർഡിലെ മൈനാടത്തിൽ അങ്കണവാടിയുടെ ശിലാസ്ഥാപന കർമ്മം നടന്നു. കെ.വി.എം. കൺസ്ട്രക്‌ഷൻസാണ് അങ്കണവാടിയുടെ നിർമ്മാണം ഏറ്റെടുത്തത്. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന അങ്കണവാടിക്കാണ് സ്വന്തമായി കെട്ടിടംഒരുങ്ങുന്നത്. കെ.പി. മോഹനൻ എം.എൽ.എയുടെ ശ്രമഫലമായാണ് ഫണ്ട് ലഭിച്ചത്. കരിയാടിലെ പ്രശസ്ത കോൺഗ്രസ് പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ആയ എം.എ.കെ. നമ്പ്യാരുടെ കുടുംബങ്ങളാണ് ലാഭേച്ഛ്യ ഇല്ലാതെ അങ്കണവാടിക്ക് സ്ഥലം നൽകിയത്. ചടങ്ങിൽ എം.എൽ.എ വിളക്ക് കൊളുത്തി ശിലാസ്ഥാപനം ഉദ്ഘാടനം നിർവ്വഹിച്ചു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എ.എം രാജേഷ് സ്വാഗതം പറഞ്ഞു. ടി.എച്ച് നാരായണൻ, വി.കെ ശശീന്ദ്രൻ, പി. പ്രഭാകരൻ, ആവോലം ബഷീർ, വിനു കരിയാട്, പി. രാഗേഷ്, എം. രതി, എൻ. ബാലഗോപാലൻ, ശൈലജ തുടങ്ങിയവർ സംസാരിച്ചു.