ima
ചിത്രവിവരണം: തലശ്ശേരി ഐ.എം.എ ഭാരവാഹികളുടെ സ്ഥാനാരോഹണം സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി ബ്രാഞ്ച് പ്രസിഡന്റായി ഡോ. നദീം അബൂട്ടിയും സെക്രട്ടറിയായി ഡോ. ശ്രീജിത്ത് വളപ്പിലും ട്രഷററായി ഡോ. ദീപ ദിവാകരനും സ്ഥാനമേറ്റു. ഡോ. മുഹമ്മദ് ഫസൽ, ഡോ. സൈന സുനിൽ (വൈസ് പ്രസിഡന്റ്), ഡോ. പി.ആർ. അഖിൽ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ടി.എൻ. ബാബു രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. ആർ. രമേഷ്, ഡോ. ശ്രീകുമാർ വാസുദേവൻ, മുൻ തലശ്ശേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ. അരവിന്ദ് സി. നമ്പ്യാർ, മുൻ സെക്രട്ടറി ഡോ. ബിതുൻ ബാലൻ എന്നിവർ സംസാരിച്ചു. ഡോ. ശ്രീജിത്ത് വളപ്പിൽ നന്ദി പറഞ്ഞു.