പാപ്പിനിശ്ശേരി: ഉത്തര മലബാറിലെ വിവിധ മുത്തപ്പൻ മടപ്പുരകളിലെ ആചാര സ്ഥാനികരുടെ സംഗമവും വർഷികാഘോഷവും 14 ന് പാപ്പിനിശ്ശേരിയിൽ നടക്കും. പാപ്പിനിശ്ശേരി വെസ്റ്റ് വെങ്ങിലാട്ട് മുത്തപ്പൻ മടപ്പുരയിൽ രാവിലെ 10 മുതൽ നടക്കുന്ന ആഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ഉത്തര മലബാർ മുത്തപ്പൻ സേവാ സംഘം പ്രസിഡന്റ് പി.വി.രവീന്ദ്രൻ മടയൻ അദ്ധ്യക്ഷത വഹിക്കും. നോവലിസ്റ്റ് ഡോ. മുരളി മോഹനൻ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി മുത്തപ്പൻ മടപ്പുരകളിലെ ആചാര സ്ഥാനികരുടെ ഉന്നത വിജയം നേടിയ മക്കളെ ആദരിക്കും. ആഘോഷത്തിന്റെ ഭാഗമായി ഘോഷ യാത്രയും നടക്കും. വാർത്താസമ്മേളനത്തിൽ മല്ലിശ്ശേരി വിജേഷ് മടയൻ, പി.വി.രവീന്ദ്രൻ മടയൻ, എൻ.വി.ചന്ദ്രൻ മടയൻ, ടി.ടി.പവിത്രൻ, എ.എം.ഷാജി എന്നിവർ പങ്കെടുത്തു.