kayikamela

നീലേശ്വരം:ചാത്തമത്ത് എ.യു.പി.സ്കൂൾ ആതിഥ്യമരുളുന്ന ഹൊസ്ദുർഗ് ഉപജില്ലാ കായികമേള നാളെ മുതൽ 19 വരെ പുത്തരിയടക്കം ഇ എം.എസ് സ്റ്റേഡിയത്തിൽ നടക്കും. നാളെ രാവിലെ 9ന് ഹൊസ്ദുർഗ്ഗ് എ.ഇ.ഒ മിനി ജോസഫ് പതാക ഉയർത്തും.വൈകുന്നേരം മൂന്നരക്ക് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ഉദ്ഘാടനം ചെയ്യും.വിവിധ വിഭാഗങ്ങളിലായി 109 ഇനങ്ങളിൽ ഏകദേശം 3000 ത്തോളം കുട്ടികൾ പങ്കെടുക്കും മേളയുടെ സമാപന സമ്മേളനം 19ന് നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി.വിശാന്ത ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എ.ഇ.ഒ മിനി ജോസഫ്,ചാത്തമത്ത് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രേമ ബിന്ദു, നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. ഭാർഗ്ഗവി, വാർഡ് കൗൺസിലർ എ. ബാലകൃഷ്ണൻ,പ്രീതി മോൾ , പി.ടി.എ പ്രസിഡന്റ് കെ.പി പ്രമോദ്, സന്തോഷ് പാലായി എന്നിവർ സംബന്ധിച്ചു