jeans

തളിപ്പറമ്പ്: ഉപയോഗശൂന്യമായ ജീൻസ് പാന്റ്സ് വലിച്ചെറിയുകയോ,​മാലിന്യമായി തള്ളുകയോ വേണ്ടെന്ന് തളിപ്പറമ്പ് പൂമംഗലം എ.യു.പി സ്കൂളിന്റെ കൗമ്പൗണ്ട് കണ്ടാൽ ആർക്കും ബോദ്ധ്യപ്പെടും. ഒരെ സമയം മാലിന്യമൊഴിവാക്കാനും പുനരുപയോഗ സാദ്ധ്യത പ്രയോജനപ്പെടുത്താനും കഴിയുമെന്നതാണ് പൂമംഗലം സ്കൂൾ നൽകുന്ന പാഠം.
ഉപയോഗശൂന്യമായ ജീൻസ് മുറിച്ച് അതിൽ ചെടികൾ നടുകയാണിവർ. മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും പുതുമയേറിയ ഈ രീതിയെ വിജയിപ്പിച്ചെടുത്തത്. വീടുകളിൽ നിന്നും വിദ്യാർത്ഥികൾ ശേഖരിച്ച് കൊണ്ടുവന്ന പാന്റുകളാണ് ഇങ്ങനെ ഉപയോഗപ്രദമാക്കിയത്. കൃത്യമായ അളവുകളിൽ മുറിച്ച് മണ്ണ് നിറച്ച് പച്ചക്കറി തൈകളും പൂച്ചെടികളും നട്ടു. നട്ടവയെല്ലാം നല്ല ആരോഗ്യത്തോടെ വളർന്നുവരികയാണ്.

ചാക്കുകെട്ടുകളിൽ നിന്ന് മാറ്റു

ചാക്കുനിറയെ വിളവ് നേടാം

ജീൻസ് പോലുള്ള കട്ടികൂടിയ തുണികൾ ഒരുതരത്തിലും ഉപയോഗപ്പെടുത്താൻ സാധിക്കാതെ ടെൻഷനടിക്കേണ്ടെന്നാണ് ഈ കുട്ടികളും അദ്ധ്യാപകരും പറയുന്നത്. സാധാരണ നിലയിൽ ഗ്രോ ബാഗുകളിൽ വിളിയിച്ചെടുക്കുന്ന രീതിയിൽ തന്നെ ജീൻസിൽ കൃഷിയെ വിജയിപ്പിച്ചെടുക്കാമെന്ന് ഇവർ പറയുന്നു. ഈ സംരംഭം ജനകീയമായി നടത്താനുള്ള ശ്രമം സ്കൂൾ മുന്നോട്ടുവെക്കുന്നതെന്ന് അദ്ധ്യാപകനായ കെ.പി.ധനഞ്ജയൻ പറഞ്ഞു