
കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ വനിതാ കമ്മറ്റി വനിതകൾക്ക് പരിശീലന ക്ലാസ് നടത്തി. വ്യാപാരി സമിതി ഓഫീസിൽ നടത്തിയ ക്ലാസ്സ് സമിതി ജില്ലാ സെക്രട്ടറി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. ബ്യൂട്ടീഷൻ മേഖലയിൽ വിദഗ്ധയും സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ പ്രസന്ന ഉണ്ണി ക്ലാസ് കൈകാര്യം ചെയ്തു. സമിതി വനിത ഏരിയ പ്രസിഡന്റ് സോണിയ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ കമ്മിറ്റി അംഗം അനിത രമേശൻ മേൽനോട്ടം വഹിച്ചു. എ.ശബരീശൻ, കെ.വി.സുകുമാരൻ, കെ.വി.ദിനേശൻ, മഹമൂദ് മുറിയനാവി എന്നിവർ സംസാരിച്ചു. വനിത കമ്മിറ്റി ഏരിയ സെക്രട്ടറി സുനിത പ്രമോദ് സ്വാഗതവും ട്രഷറർ കെ. രജിത നന്ദിയും പറഞ്ഞു.