
കാഞ്ഞങ്ങാട്: തീയറ്റർ ഗ്രൂപ്പിന്റെ മൂന്നാമത്തെ രസിക ശിരോമണി കോമൻ നായർ നാടക പ്രതിഭ പുരസ്‌കാരം നിലമ്പൂർ ആയിഷയ്ക്ക് നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ സമ്മാനിച്ചു. പ്രമുഖ മാദ്ധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ മുഖ്യാതിഥിയായി. തീയേറ്റർ ഗ്രൂപ്പ് രക്ഷാധികാരി അഡ്വ.എം.സി ജോസ് അദ്ധ്യക്ഷത വഹിച്ചു. രസിക ശിരോമണി കോമൻ നായരുടെ മകൻ സി കെ.ശശിധരൻനായർ, ഇ.വി.ഹരിദാസ് എന്നിവർ സംസാരിച്ചു. നിലമ്പൂർ ആയിഷ മറുപടി പ്രസംഗം നടത്തി.തിയറ്റർ ഗ്രൂപ്പ് ചെയർമാൻ എൻ മണി രാജ് സ്വാഗതവും സെക്രട്ടറി വിനീഷ് ബാബു നന്ദിയും പറഞ്ഞു.തുടർന്ന് അംബികാസുതൻ മങ്ങാടിന്റെ കഥയ്ക്ക് ഇ.ഹരിദാസ് രംഗവിഷ്‌കാരം നടത്തി തിയറ്റർ വില്ലേജ് ഉദിനൂർ ഒരുക്കിയ ഉടയോൾ എന്ന നാടകവും അരങ്ങേറി.