
കാസർകോട്: ബി.എം.എസ് കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ഠേംഗ്ഡിജി സ്മൃതിദിന പരിപാടിയിൽ അഖിലേന്ത്യ സെക്രട്ടറി വി.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് കെ.ഉപേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് എഴുപതാം വർഷ ഭാവി പരിപാടികൾ ജില്ലാ സെക്രട്ടറി കെ.വി.ബാബു അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ അനിൽ.ബി.നായർ, ഹരീഷ് കുതിരപ്പാടി, ഗീതാ ബാലകൃഷ്ണൻ, സിന്ധു മായിപ്പാടി,യശ്വന്തി,ലീലാകൃഷ്ണൻ, ഗുരുദാസ് മധൂർ, സുരേഷ് ദേളി, സുനിൽ വാഴക്കോട്, അനൂപ് കോളിച്ചാൽ, ടി.കൃഷ്ണൻ, എം.കെ.രാഘവൻ എന്നിവർ പങ്കെടുത്തു.സംസ്ഥാനസമിതി അംഗം വി.വി.ബാലകൃഷ്ണൻ സമാരോപ് പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ദിനേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ഭരതൻ കല്യാൺ റോഡ് നന്ദിയും പറഞ്ഞു.