
കാഞ്ഞങ്ങാട്: സംസ്‌കൃതഭാഷയെ കൂടുതൽ ജനകീയമാക്കുന്നതിനു വേണ്ടി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സംസ്‌കൃതം അക്കാഡമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്‌കൃതദിനം ആഘോഷിച്ചു. എസ്.എൻ.എ.യു.പി.എസ് പടന്നക്കാട് നടന്ന സംസ്‌കൃതദിനാഘോ ഷം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് എ.ഇ. ഒ മിനി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ.വി.പ്രകാശൻ , പ്രിൻസിപ്പൽ ജി.പുഷ്പലത, ഹെഡ്മിസ്ട്രസ് യു.പ്രീതി, മദർ പി.ടി.എ പ്രസിഡന്റ് കെ.ബുഷ്റ , എം.സുമേഷ് എന്നിവർ സംസാരിച്ചു. അക്കാഡമിക് കൗൺസിൽ സെക്രട്ടറി കെ.ടി.ഹരികൃഷ്ണൻ സ്വാഗതവും വിഷ്ണുനാരായണൻ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നഗരസഭ കൗൺസിലർ ഹസീന റസാക്ക് നിർവഹിച്ചു. കെ.അരുൺകുമാർ , കെ.വിമൽദാസ് എന്നീവർ സംസാരിച്ചു.