prasanthan-

പരിയാരം (കണ്ണൂർ): എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് ഉടമയായ ടി.വി.പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ പരാതി നൽകി.

98,500 രൂപ കൈക്കൂലി നൽകി എന്ന് സ്വയം പ്രഖ്യാപിച്ച സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് പരാതി നൽകിയത്. പരിയാരം ഗവ. മെഡിക്കൽ കോളേജ് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനാണ് പ്രശാന്തൻ. സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാൾക്ക് കച്ചവട സ്ഥാപനം നടത്തുന്നതിനും നിയമപരമായി അനുവാദമില്ല. അതിനാൽ, അദ്ദേഹത്തെ സർവീസിൽ തുടരാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.