
കാഞ്ഞങ്ങാട്: നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന 66ാം സബ് ജില്ല സ്‌കൂൾ കായിക മത്സരത്തിൽ 124 ഇനങ്ങളിലായി മത്സരിക്കുന്ന ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ 94കായിക താരങ്ങൾക്ക് കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ജേഴ്സി സമ്മാനിച്ചു.
സ്‌കൂളിൽ നടന്ന ചടങ്ങിൽ കൊട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.രാഘവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ ഡോ:എൻ.വേണുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി.വി.ലേഖ, വൈസ് പ്രസിഡന്റ് വി.ഗിനീഷ്, സ്‌കൂൾ ഹെഡ്മാസ്റ്റർ വിനോദ്കുമാർ മേലത്ത്,കായികാദ്ധ്യാപകരായ കെ.വിജയകൃഷ്ണൻ, എം.റീന കുമാരി എന്നിവർ സംസാരിച്ചു. കായിക വിഭാഗം ചെയർമാൻ കെ.വി.ജയൻ സ്വാഗതം പറഞ്ഞു.സഹകരണ മേഖലയോടൊപ്പം സാമൂഹ്യ സാംസ്‌കാരിക മേഖലയിലും കൃത്യമായ ഇടപെടുന്നതിന്റെ ഭാഗമായാണ് ജഴ്സി വിതരണമെന്ന് അധികൃതർ പറഞ്ഞു.