കൊട്ടിയൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിൽ മോഷണം. നീണ്ടുനോക്കിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും കൊട്ടിയൂർ
സെന്റ് സെബാസ്റ്റ്യൻ പള്ളിയിലുമാണ് മോഷണം നടന്നത്. പള്ളിയുടെ മുഖമണ്ഡപത്തിലും കുരിശടിയിലും സ്ഥാപിച്ച ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം നടത്തിയത്. കൂടാതെ നീണ്ടുനോക്കി ടൗണിലെ ഉസ്മാന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കട, മാത്യു കടപ്പൂരിന്റെ ഇറച്ചിക്കട, ജോസി കുര്യന്റെ ഫ്ലോർമില്ല്, കുടുംബശ്രീ ജനകീയ ഹോട്ടൽ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടത്തിയത്. കേളകം പൊലീസ് സബ് ഇൻസ്പക്ടർ വി.വി.ശ്രീജേഷിന്റെ നേതൃത്വലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.മോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.