
തലശ്ശേരി: തലശ്ശേരി കൂർഗ് റോഡിൽ സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം നടക്കുന്നതിനാൽ നാളെ മുതൽ 27 വരെ ഈ റോഡ് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. തലശ്ശേരി കൂത്തുപറമ്പ് റോഡിൽ ഇരു ഭാഗത്തേക്കും പോകുന്നതും വരുന്നതുമായ വലിയ വാഹനങ്ങൾ മേലൂട്ട് പാലം ടൗൺഹാൾ റോഡ് വഴിയും ചെറിയ വാഹനങ്ങൾ ഇരു ഭാഗത്തേക്കും ജൂബിലി റോഡ് രണ്ടാംഗേറ്റ് കീഴന്തിമുക്ക്ചിറക്കര വഴിയും മറ്റ് അനുയോജ്യമായ വഴികളിലൂടെയും പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.