
കാഞ്ഞങ്ങാട്: കേരള ഗവ: കോൺട്രാക്ടേർസ് ഫെഡറേഷൻ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം കാഞ്ഞങ്ങാട് തെക്കെപ്പുറത്ത് റോയൽ റസിഡൻസി ഹാൾ കെ.പി.സുരേഷ് നഗറിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ടി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.കൃഷ്ണൻനായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.വി.കൃഷ്ണ പൊതുവാൾ പഴയ കാല കരാറുകാരെ ആദരിച്ചു. ഒ.നാരായണൻ അനുശോചനം അവതരിപ്പിച്ചു. ബി.ഷാഫി ഹാജി, എ.വി.ശ്രീധരൻ, പി.പ്രഭാകരൻ, മധു പൊന്നൻ, ജി.എസ്.രാജീവ്, മാട്ടുമ്മൽ കൃഷ്ണൻ, എ.സുരേഷ് കുമാർ, പി.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു. എം.റഷീദ് സ്വാഗതവും, എം.ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ടി.തമ്പാൻ ( പ്രസിഡന്റ്), റഷീദ് തോയമ്മൽ (ജനറൽ സെക്രട്ടറി), എം.ചന്ദ്രൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.