തലശ്ശേരി: പുന്നോൽ പെട്ടിപ്പാലത്ത് രൂക്ഷമായ കടൽക്ഷോഭം. രണ്ട് വീടുകൾ തകർന്നു. നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇന്നലെ പുലർയോടെയാണ് ശക്തമായ നിലയിൽ തിരമാലകൾ അടിച്ച് കര കയറിയത്. രണ്ട് വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. പത്തോളം വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. നഗരസഭ ചെയർപേഴ്സൻ കെ.എം.ജമുനാ റാണി, ടി.സി അബ്ദുൽ ഖിലാബ്, മുസ്ലിം ലീഗ് നേതാക്കളായ ബഷീർ ചെറിയാണ്ടി, തഫ്ളീം മാണിയാട്ട് സംഭവ സ്ഥലം സന്ദർശിച്ചു.