
പയ്യന്നൂർ : രാമന്തളി ഗ്രാമ പഞ്ചായത്ത് സമഗ്ര പകർച്ച ഇതര രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി രാമന്തളി, എട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പയ്യന്നൂർ റോട്ടറി മിഡ് ടൗൺ, കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി , കുടുംബശ്രീ സി ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ സെമിനാറും നാളെ രാവിലെ 9 മുതൽ ഒരു മണി വരെ രാമന്തളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും .സ്തനാർബുദം, ഗർഭാശയഗളാർബുദം, വദനാർബുദം എന്നിവ നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ ക്യാമ്പിൽ നടത്തും. വീടുകളിൽ ആശ പ്രവൃത്തകർ ശൈലി സർവ്വെയുടെ ഭാഗമായി കണ്ടെത്തിയവരെ ക്യാമ്പിലെത്തിച്ച് പ്രാരംഭ പരിശോധന നടത്തും.