
പയ്യന്നൂർ : തിരുവനന്തപുരം മീഡിയ കൺട്രി വൈഡ് ഏർപ്പെടുത്തിയ പി.ടി.ബി.പ്രതിഭ പുരസ്കാരം ആകാശവാണി മുൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാലിന് സ്വാതന്ത്ര്യസമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ സമർപ്പിച്ചു.മഹാദേവ ഗ്രാമത്തിൽ സംസ്കൃത സർവ്വകലാശാല മുൻ ഡയരക്ടർ ഡോ. ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മീഡിയ കൺട്രി വൈഡ് ചെയർമാൻ എ. പ്രഭാകരൻ രചിച്ച നാലു ഗ്രന്ഥങ്ങൾ പയ്യന്നൂർ കോളജ് പ്രിൻസിപ്പൽ ഡോ.വി.എം.സന്തോഷ് പ്രകാശനം ചെയ്തു. ശാസ്ത്രത്തിന്റെ കിളിവാതിൽ എന്ന കൃതിയുടെ കവർ കൂക്കാനം റഹ്‌മാൻ പ്രകാശനം ചെയ്തു.വി.ആർ.വി ഏഴോം , പി.ടി.ബി സ്മൃതിഭാഷണം നടത്തി.പയ്യന്നൂർ കുഞ്ഞിരാമൻ, എതിർ ദിശ സുരേഷ്, വി.വി. പ്രഭാകരൻ വിഷയമവതരിപ്പിച്ചു.എ.പ്രഭാകരൻ, രാമകൃഷ്ണൻ കണ്ണോം, പി.യു.രാജൻ, വി.പി.ബാലഗംഗാധരൻ, വി.പി.രാജേഷ്, എ.യു.ബാലകൃഷ്ണൻ സംസാരിച്ചു.