rubco

തലശ്ശേരി: തലശ്ശേരി പ്രസ്സ് ഫോറം സ്ഥാപകാംഗമായ ഇ. നാരായണന്റെ ഓർമ്മക്കായി പ്രസ് ഫോറത്തിന്റെയും പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിൽ സജ്ജീകരിച്ച ഇ.നാരായണൻ സ്മാരക റബ്‌കോ ഹാൾ റബ്‌കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.രമേശൻ, കെ.പി.സാജു, സി.പി.ഷൈജൻ, എ.കെ.ആബൂട്ടി ഹാജി, കെ.പി.നജീബ്, ടി.ഹരിദാസൻ, ടി.സി.അബ്ദുൾ ഖിലാബ്, പാലയാട് രവി, സുഹാസ് വേലാണ്ടി സംസാരിച്ചു. തലശ്ശേരിയുടെ പൈതൃക കാഴ്ചകൾ ഹാളിൽ രചിച്ച സ്‌കൂൾ ഓഫ് ആർട്ട്സിലെ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ഉദ്ഘാടകനിൽ നിന്നും പ്രിൻസിപ്പൽ പൊന്മണി തോമസ് ഏറ്റുവാങ്ങി. അനീഷ് പാതിരിയാട് സ്വാഗതവും എൻ.സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.