
കാസർകോട് :എ.ഡി.എം നവീൻ ബാബുവിനെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ച് അപമാനിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലയിലെ 11 ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തി. കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഡി.സി സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം രാജീവൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ കെ.നീലകണ്ഠൻ, എം.സി പ്രഭാകരൻ , സി വി.ജയിംസ് ,ആർ.ഗംഗാധരൻ, അബ്ദുൽ റസാഖ് ചെർക്കള, ,പി.പി.സുമിത്രൻ , യു.വേലായുധൻ ,ബി.എ.ഇസ്മയിൽ ,എ. ശാഹുൽ ഹമീദ് ,ജമീല അഹമ്മദ് ,കെ.പി.നാരായണൻനായർ ,ആർ.പി.രമേശ് ബാബു ,പി.കെ.വിജയൻ അഫീഖ് അബ്ദുല്ല എന്നിവർ സംസാരിച്ചു.