j

പാണത്തൂർ: പ്രാദേശിക ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ പനത്തടി തച്ചർകടവ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം കുര്യാക്കോസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ്, അംഗങ്ങളായ കെ.ജെ.ജയിംസ്, രാധ സുകുമാരൻ, എൻ.വിൻസെന്റ്, കെ.എസ് പ്രീതി രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.രഘുനാഥ്, പ്രതാപൻ, മൈക്കിൾ എം.പൂവത്താനി, ജി.രാമചന്ദ്രൻ അംഗൻവാടി വർക്കർ കൊച്ചുത്രേസ്യ, പി.ഐ.ലത തുടങ്ങിയവർ പ്രസംഗിച്ചു. പദ്ധതിക്ക് സ്ഥലംനൽകിയ സണ്ണി ജോസഫ് ഇലവുങ്കൽ, പി.കെ.രവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.വാർഡ് അംഗം കെ.കെ. വേണുഗോപാൽ സ്വാഗതവും ഊര് മൂപ്പൻ എ.എസ്.കൃഷ്ണൻ നന്ദിയും പറഞ്ഞു.