
പരിയാരം: ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് സംസ്ഥാന സ്‌പോർട്സ് മീറ്റിന്റെ ഭാഗമായി കണ്ണൂർ റീജിയണൽ സ്‌പോർട്സ് മീറ്റ് പയ്യന്നൂർ ഫയർസ്റ്റേഷൻ, പരിയാരം മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്ക് എന്നിവിടങ്ങളിൽ നടന്നു. പരിയാരം സിന്തറ്റിക് ട്രാക്കിൽ നടന്ന അത്ലറ്റിക് മത്സരങ്ങൾ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്. ടി.സുലജ ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ, സിവിൽഡിഫൻസ് വളണ്ടിയേഴ്സ്, ഹോംഗാർഡ് എന്നീ വിഭാഗങ്ങളിലായി കണ്ണൂർ കാസർകോട് ജില്ലകളിലെ 600 പേർ മൽസരത്തിൽ പങ്കെടുത്തു. റീജിയണൽ ഫയർ ഓഫീസർ പി.രഞ്ജിത്ത്, കണ്ണൂർ ജില്ലാ ഫയർ ഓഫീസർ ബിജുമോൻ, കാസർകോട് ജില്ലാ ഫയർ ഓഫീസർ ബി.രാജ്, കണ്ണൂർ സ്റ്റേഷൻ ഓഫീസർ പി.ഷാനിത്ത് എന്നിവർ പങ്കെടുത്തു.