trafic

തലശ്ശേരി : റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഗതാഗതം ദുഷ്‌ക്കരമായസംഗമം ജംഗ്ഷനിൽ ഇന്റർലോക്ക് പ്രവൃത്തി തുടങ്ങിയതിന് പിറകെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ അമർന്ന് തലശ്ശേരി നഗരം.മേൽപാലം മുഴുവനായി അടച്ചതിനാൽ ഇടുങ്ങിയ റോഡുകളിലൂടെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങുകയാണ്.

തലശ്ശേരി-കൂത്തുപറമ്പ് റോഡിൽ ഇരുഭാഗത്തേക്കുമുള്ള വലിയ വാഹനങ്ങൾ മേലൂട്ട് പാലം ടൗൺഹാൾ റോഡ് വഴിയും ചെറിയ വാഹനങ്ങൾ ഇരുഭാഗത്തേക്കും ജൂബിലി റോഡ് രണ്ടാം ഗേറ്റ് കീഴന്തിമുക്ക് ചിറക്കര വഴിയുമാണ് തിരിച്ചുവിടുന്നത്. ഗതാഗതം നിരോധിച്ചതറിയാതെ പാലത്തിലൂടെ വന്ന ഇരുചക്ര വാഹനങ്ങളടക്കവയെ വഴിതിരിച്ചുവിട്ടു. പിന്നാലെ പാലം പൂർണ്ണമായും അടച്ചു.തലശ്ശേരി മാഹി ബൈപാസ് റോഡിലെ സർവ്വീസ് റോഡുകൾ ചിലയിടങ്ങളിൽ അടച്ചിട്ടതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.

കുഴികൾ രൂപ്പപ്പെട്ടതിനെ തുടർന്ന് തലശേരി പഴയ സ്റ്റാൻഡിലേക്കും പുതിയ സ്റ്റാൻഡിലേക്കും ബസുകൾക്ക് ഉൾപ്പടെ വാഹനങ്ങൾക്ക് ദുരിതയാത്രയായിരുന്നു ഇതുവരെ. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിലും ഇതുമൂലം വലിയ ഗതാഗതക്കുരുക്കിലായിരുന്നു.
റോഡ് നവീകരണത്തിനായി 27 വരെയാണ് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നത്. സംഗമം ജംഗ്ഷനിൽ ഇന്റർ ലോക്കിംഗ് പൂർത്തിയാക്കിയാൽ പാലത്തിന്റെ തുടക്കത്തിൽ ടാറിംഗ് നടത്തും. ഇതിന് ശേഷമാണ് റോഡ് പൂർണമായും തുറന്നുകൊടുക്കുകയെന്ന് അധികൃതർ അറിയിച്ചു.