
കാസർകോട്: കേരള സഹകരണ ഫെഡറേഷൻ ഒമ്പതാം സംസ്ഥാന സമ്മേളനം നവംബർ ഒന്ന് , രണ്ട് തീയതികളിൽ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. സ്വാഗതസംഘം ഓഫീസ് എം.ജി.റോഡിലെ വി.പി.ടവറിൽ മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ വി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എഫ് ജില്ലാ സെക്രട്ടറി വി. കമ്മരാൻ, സി എം.പി ജില്ലാ സെക്രട്ടറി സി വി.തമ്പാൻ, കെ.എം.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഡി.കമലക്ഷി, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി, പി.കെ.രഘുനാഥ്, ഇ.വി.ദാമോദരൻ, സി ബാലൻ, ടി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഗം ജനറൽ കൺവീനർ ടി.വി.ഉമേശൻ സ്വാഗതവും കൺവീനർ ടി.കെ.വിനോദ് നന്ദിയും പറഞ്ഞു.